Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geethu Mohandas

നി​ങ്ങ​ൾ കെ​ട്ടി​യാ​ടു​ന്ന ക​പ​ട വ്യ​ക്തി​ത്വം; ഗീ​തു മോ​ഹ​ൻ​ദാ​സി​നു മ​റു​പ​ടി​യു​മാ​യി ‘ക​സ​ബ’ സം​വി​ധാ​യ​ക​ൻ

ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ ടോ​ക്സി​ക് ടീ​സ​ർ ച​ർ​ച്ച​ക​ളി​ൽ നി​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ക​സ​ബ സം​വി​ധാ​യ​ക​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച സ്റ്റോ​റി ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ സ​ക്ക​റി​യ​യു​ടെ വ​രി​ക​ൾ ക​ട​മെ​ടു​ത്താ​ണ് ക​സ​ബ സം​വി​ധാ​യ​ക​ൻ നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ ഗീ​തു​വി​നെ​തി​രെ പ​രോ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഒ​രു മാ​സ് പ​ടം വ​ന്ന​പ്പോ​ൾ അ​തി​നെ സ്ത്രീ​വി​രു​ദ്ധ​മെ​ന്ന് പ​റ​ഞ്ഞ് ആ​ക്ര​മി​ച്ച​വ​ർ, ക​ന്ന​ഡ​യി​ൽ പോ​യി കോ​ടി​ക​ൾ മു​ട​ക്കി അ​തെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി സി​നി​മ എ​ടു​ക്കു​ന്ന​തി​ലെ ഇ​ര​ട്ട​ത്താ​പ്പാ​ണ് നി​ഥി​ൻ പറയുന്നത്. 

നി​ങ്ങ​ൾ കെ​ട്ടി​യാ​ടു​ന്ന ആ '​ക​പ​ട വ്യ​ക്തി​ത്വം' നി​ങ്ങ​ളു​ടെ ത​ന്നെ ആ​ദ​ർ​ശ​ങ്ങ​ളെ വി​സ്മ​രി​ക്കു​മ്പോ​ൾ, കാ​പ​ട്യം അ​വി​ടെ പൂ​ത്തു​ല​യു​ന്നു... പി​ന്നാ​ലെ ജീ​ർ​ണ​ത​യും (അ​ങ്ങ​നെ​യു​ണ്ടാ​കി​ല്ലെ​ന്ന് ഞാ​ൻ പ്ര​ത്യാ​ശി​ക്കു​ന്നു). എ​ങ്കി​ലും... ഇ​തി​ന്‍റെ​യെ​ല്ലാം അ​ന​ന്ത​ര​ഫ​ല​മാ​യി ഉ​ണ്ടാ​യ ആ ​ത​ക​ർ​ച്ച​യി​ൽ (അ​ല​ങ്കോ​ല​പ്പെ​ട്ട​തും എ​ന്നാ​ൽ അ​ർ​ഹി​ച്ച​തു​മാ​യ ആ ​അ​വ​സ്ഥ​യി​ൽ) നി​ന്നു​കൊ​ണ്ട് എ​നി​ക്ക് സ​മ്മ​തി​ക്കാ​ൻ ക​ഴി​യും. അ​തി​നും അ​തി​ന്‍റേ​താ​യ ചി​ല നി​മി​ഷ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു എ​ന്ന്.’’–​സ​ക്ക​റി​യ​യു​ടെ ഈ ​വ​രി​ക​ളാ​ണ് നി​ഥി​ൻ പ​ങ്കു​വ​ച്ച​ത്.

2016-ൽ ​നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്ത മ​മ്മൂ​ട്ടി ചി​ത്രം ക​സ​ബ​യി​ലെ സ്ത്രീ​വി​രു​ദ്ധ​ത​യെ ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത് ഒ​രു ച​ല​ച്ചി​ത്ര മേ​ള​യി​ൽ വെ​ച്ച് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

അ​ന്ന് സി​നി​മ​യു​ടെ പേ​ര് പ​റ​യാ​ൻ മ​ടി​ച്ച പാ​ർ​വ​തി​യെ സേ ​ഇ​റ്റ്, സേ ​ഇ​റ്റ് എ​ന്ന് പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ട് ഗീ​തു മോ​ഹ​ൻ​ദാ​സ് മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. ഈ ​സം​ഭ​വം അ​ന്ന് നി​ഥി​നും സി​നി​മ​യ്ക്കും വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

Latest News

Corehub Up